Sun. Dec 22nd, 2024
സുഡാൻ:

ദക്ഷിണ സുഡാനിലെ വെസ്റ്റ് ബഹ്‌റല്‍ ഗസല്‍ പ്രവിശ്യയില്‍ കാട്ടുതീ പടര്‍ന്ന് 33 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ നിന്നും പടര്‍ന്ന തീ വലിയ കാറ്റിനൊപ്പം ഗ്രാമങ്ങളിലേക്കും എത്തുകയായിരുന്നു.

രാജ്യത്തിന്റെ ഉള്‍ പ്രദേശമായതിനാല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് അപകടത്തിന്റെ ആക്കം കൂടാന്‍ കാരണമായത്. 138 വീടുകള്‍ മൊത്തമായും കത്തി നശിച്ചു. പതിനായിരത്തോളം വളര്‍ത്തു മൃഗങ്ങളും തീയിലകപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *