Sun. Dec 22nd, 2024
കൊച്ചി:

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ തിരിമറി നടന്നെന്ന പരാതിയെ കുറിച്ച്‌ സംസ്ഥാനതല അന്വേഷണം നടത്താന്‍ ഡി.ജി.പിയുടെ ശുപാര്‍ശ.

കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍ നടന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണം വിപുലപ്പെടുത്താന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ശുപാര്‍ശ ചെയ്തത്. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ സി.പി.എം. നിയന്ത്രിക്കുന്ന പോലീസ് അസോസിയേഷൻ നേ​താ​ക്ക​ള്‍​ക്ക് മു​ന്‍​കൂ​ട്ടി ന​ല്‍​ക​ണ​മെ​ന്ന അസോസിയേഷൻ ഭാരവാഹിയുടെ ശ​ബ്ദ​രേ​ഖ​ പുറത്തു വന്നിരുന്നു. പോലീസ് അസോസിയേഷൻ നിർദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പോലീസുകാരൻ സമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *