Wed. Nov 6th, 2024
നിലമ്പൂർ:

ഈസ്‌റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണം നടത്തിയവരെന്നു സംശയിക്കപ്പെടുന്ന നാഷണല്‍ തൗഹീദ്‌ ജമാ അത്തി(എന്‍.ടി.ജെ)നു നിലമ്പൂർ അത്തിക്കാട്ടെ ദമ്മാജ്‌ സലഫി ഗ്രാമവുമായുള്ള ബന്ധത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അന്വേഷണം ആരംഭിച്ചു. ഐ.എസില്‍ ചേരാന്‍ സിറിയയിലേക്കുപോയ മലയാളി കുടുംബങ്ങളും ശ്രീലങ്കയില്‍നിന്നുള്ള സലഫി പണ്ഡിതരും മുമ്പ് ഇവിടെയെത്തിയിരുന്നെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണു അനേഷണം നടക്കുന്നത്.

ശ്രീലങ്കയിലെ ആക്രമണങ്ങളുടെ സൂത്രധാരനായ എന്‍.ടി.ജെ. തലവന്‍ സഹ്‌റാന്‍ ഹാഷിമോ അനുയായികളോ അത്തിക്കാട്ടെത്തിയോ എന്നാണ്‌ പ്രധാനമായും പരിശോധിക്കുന്നത്‌. നിലമ്പൂരിലെത്തിയവര്‍ ദമ്മാജ്‌ സലഫി കേന്ദ്രം സന്ദര്‍ശിച്ചതിനൊപ്പം, ലങ്കന്‍ മതപണ്ഡിതന്‍, അത്തിക്കാട്ടു മതപഠന ക്ലാസുകളെടുത്തതായും രഹസ്യാന്വേഷണ വിഭാഗം ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. ലങ്കയിലെ ചാവേര്‍സ്‌ഫോടന പരമ്പരയ്ക്കു ശേഷം അത്തിക്കാട്ടെത്തിയ ശ്രീലങ്കക്കാരെപ്പറ്റി എന്‍.ഐ.എ. കൂടുതല്‍ അന്വേഷണത്തിനു തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *