Fri. Apr 26th, 2024
ന്യൂഡൽഹി:

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി തള്ളിയ സാഹചര്യത്തിൽ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‍സ്ആപ്പ് ഗ്രൂപ്പ് സുപ്രീം കോടതി പരിസരത്ത് പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തു. ഇതേത്തുടർന്ന് പ്രതിഷേധം സംഘടിപ്പിച്ച ഇരുപത്തിയഞ്ചോളം പേരെ സുപ്രീംകോടതിയ്ക്ക് മുന്നിൽ നിന്ന് അറസ്റ്റ് ചെയ്ത് മണ്ഡി മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി. ഒരുകിലോമീറ്റർ പരിധിയിൽ സു​പ്രീം കോ​ട​തി പ​രി​സ​ര​ത്ത് 144 പ്ര​ഖ്യാ​പി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് സു​പ്രീം കോ​ട​തി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി ചീ​ഫ് ജ​സ്റ്റീ​സി​ന് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​ത്. ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. മുൻ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.
പ​രാ​തി​ക്കാ​രി​ക്ക് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ത്ത​ത് നീ​തി​യ​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. കോ​ട​തി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​നീ​തി​യാ​യാ​ണ് തോ​ന്നു​ന്ന​തെ​ന്ന് സി.​പി​.എം നേ​താ​വ് വൃ​ന്ദാ കാ​രാ​ട്ട് പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​മെ​ന്നും വൃ​ന്ദാ കാ​രാ​ട്ട് പ​റ​ഞ്ഞു.

2003ലെ ​ഇ​ന്ദി​രാ ജ​യ്സിം​ഗ് കേ​സി​ല്‍ സു​പ്രീം​കോ​ട​തി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​മാ​ക്ക​രു​തെ​ന്ന് വി​ധി​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ് പ​രാ​തി​ക്കാ​രി​ക്ക് ന​ൽ​കാ​തി​രു​ന്ന​ത്. എ​ന്നാ​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ചീ​ഫ് ജ​സ്റ്റീ​സി​നു റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. കേ​സി​ൽ നീ​തി കി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക്കാ​രി നേ​ര​ത്തേ പി​ന്മാ​റി​യി​രു​ന്നു. പരാതിക്കാരിയുടെ ഭാഗം കേൾക്കാതെ പരാതി തള്ളിയതിനെതിരെ ആയിരുന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *