Fri. Apr 19th, 2024
ഹരിദ്വാർ:

സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരെ ഹരിദ്വാറിൽ ഒരു കേസ് റജിസ്റ്റർ ചെയ്തു. മഹാകാവ്യങ്ങളായ രാമായണവും മഹാഭാരതവും നിറയെ അക്രമങ്ങളുടേയും, യുദ്ധങ്ങളുടേയും ഉദാഹരണങ്ങളാണ് എന്നു പറഞ്ഞതിനാണ് കേസ്.

ബാബാ രാംദേവും, മറ്റു മൂന്നു സന്ന്യാസിമാരും ചേർന്നാണ് യെച്ചൂരിയ്ക്കെതിരെ ഹരിദ്വാർ പോലീസിൽ കേസ് റജിസ്റ്റർ ചെയ്തത്.

അതൊരു കുറ്റമാണെന്നും, തങ്ങളുടെ പൂർവ്വികരെ അപമാനിച്ച യെച്ചൂരിയ്ക്കെതിരെ ഒരു പരാതി നൽകിയിട്ടുണ്ടെന്നും, യെച്ചൂരിയെ ജയിലിൽ ആക്കണമെന്നും, ഈ സംഭവത്തിൽ ശരിയായ രീതിയിൽ ഒരു അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാംദേവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *