വായന സമയം: 1 minute
ജമ്മു കാശ്മീർ:

അനന്തനാഗ് ജില്ലയിലെ ബി.ജെ.പി. നേതാവ് വെടിയേറ്റു മരിച്ചു. ബി.ജെ.പിയിലെ മുതിർന്ന നേതാവും, പാർട്ടിയുടെ അനന്തനാഗ് ജില്ല വൈസ് പ്രസിഡന്റ്റും ആയ ഗുൽ മുഹമ്മദ് മിർ ആണ് മരിച്ചത്. അദ്ദേഹത്തിന് 60 വയസ്സായിരുന്നു. തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന് നൽകിയിരുന്ന സുരക്ഷ അടുത്ത കാലത്താണ് പിൻ‌വലിച്ചത്.

അനന്ത്നാഗ് ലോക്സഭ സീറ്റിനു കീഴിലുള്ള വെരിനാഗ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. വെരിനാഗിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു. അനന്തനാഗ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഷോപ്പിയാനിലും പുൽ‌വാമയിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

Leave a Reply

avatar
  Subscribe  
Notify of