ന്യൂഡൽഹി:
ലോക്‌സഭാ വോട്ടെടുപ്പില്‍ അമ്പതു ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. കോണ്‍ഗ്രസ്, ടി.ഡി.പി, എന്‍.സി.പി, സി.പി.എം. തുടങ്ങി 21 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്. വോട്ടിങ് യന്ത്രങ്ങളില്‍ തകരാറുകള്‍ ഉള്ളതായും അമ്പതു ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എങ്കിലും എണ്ണണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്‍ പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.