Mon. Dec 23rd, 2024

ന്യൂ​ഡ​ൽ​ഹി:

ലോ​ക്സ​ഭാ തിരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ഒരു യുവാവ് കരണത്തടിച്ചു. മുൻപും പല തവണ കെജ്‍രിവാളിനെതിരെ ചെരിപ്പേറും മഷിയേറും ഉണ്ടായിട്ടുണ്ട്.

മോ​ത്തി​ബാ​ഗി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ചാ​ടി​ക്ക​യ​റി​യ യു​വാ​വ് കെജ്‌രിവാളിന്റെ മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. മോ​ട്ട​ർ ന​ഗ​ർ പ്ര​ദേ​ശ​ത്തെ പ്ര​ചാ​ണ​ത്തി​നി​ടെ ആ​ൾ​ക്കൂ​ട്ട​ത്തെ കൈ​വീ​ശി കാ​ണിക്കവേ ആ​യി​രു​ന്നു കേ​ജ​രി​വാ​ളി​നെ ആ​ക്ര​മി​ച്ച​ത്. യു​വാ​വി​നെ പൊ​ലീ​സും ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു കീ​ഴ്പ്പെ​ടു​ത്തി.

വടക്ക് കിഴക്കൻ ദില്ലി കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെജ്‍രിവാളിന്‍റെ പ്രചാരണപ്രവർത്തനങ്ങൾ. നോർത്ത് – ഈസ്റ്റ് ദില്ലിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ മനോജ് തിവാരി നല്ല നർത്തകനാണെന്നും, നർത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‍രിവാൾ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *