ജയ്‌പൂർ:
സൈന്യത്തിന്റെ നേട്ടങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും സൈന്യം മോദിക്കൊപ്പവും ബി.ജെ.പിക്കുമൊപ്പവുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ജയ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. രാജസ്ഥാനിലെ ജയ്പൂര്‍ റൂറലില്‍ നിന്നാണ് റാത്തോഡ് ജനവിധി തേടുന്നത്. അതേസമയം യു.പി.എ. ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന കോണ്‍ഗ്രസിന്റെ വാദത്തെയും രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് തള്ളി. സൈന്യത്തെ മോദിയുടെ സേന എന്ന് പറഞ്ഞതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റാത്തോഡും സൈന്യം മോദിക്കൊപ്പമാണെന്ന വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.