Sun. Dec 22nd, 2024
ഭുവനേശ്വർ:

രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായേക്കാമെന്ന ആശങ്കയിൽ, 800000 പേരെ ഒഴിപ്പിക്കാനും, സന്നദ്ധസേവനത്തിനായി ആളുകളെ നിയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് മണിക്കൂറിൽ 205 കിലോമീറ്റർ വേഗത്തിൽ, ഒഡീഷ തീരത്ത്, വെള്ളിയാഴ്ച ആഞ്ഞടിക്കാൻ സാദ്ധ്യതയുണ്ട്.

വ്യാഴാഴ്ച രാവിലെയോടെ, 800000 ലക്ഷം പേരെ ഒഡീഷയുടെ തീരത്തുനിന്നും ഒഴിപ്പിക്കാനാണ് ശ്രമം. ചെറിയ മൺകുടിലുകളിലും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾക്ക് ഫാനിയിൽ നിന്നും രക്ഷനേടുവാൻ സഹായിക്കുന്നതിനായി ദുരന്തനിവാരണസേനയെ നിയോഗിച്ചിട്ടുമുണ്ട്. ചുഴലിക്കാറ്റിനെക്കുറിച്ച് അവരെ അറിയിക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും, അവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുമെന്നും ഒഡീഷയുടെ സ്പെഷ്യൽ റിലീഫ് കമ്മീഷണറായ ബിഷ്ണുപദ സേത്തി പറഞ്ഞു. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവർക്കും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

അപകടങ്ങൾ ഉണ്ടാവാതിരിക്കാനായി പാരദ്വീപിൽ നിന്നും വിശാഖപട്ടണത്തുനിന്നും, കടലിലേക്ക് ബോട്ടുകളെ മാറ്റാൻ, തുറമുഖ അധികൃതർ പറഞ്ഞിട്ടുണ്ട്. മീൻപിടുത്തക്കാരോട് ഈ പ്രദേശങ്ങളിൽ ജോലി ചെയ്യാൻ ശ്രമിക്കരുതെന്ന് ദേശീയ ദുരന്ത നിവാരണ സേന ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഡീഷയിൽ ഏകദേശം 850 സുരക്ഷ ക്യാമ്പുകൾ ഉണ്ട്. അവയിൽ പത്തുലക്ഷം പേരെയെങ്കിലും പാർപ്പിക്കാൻ കഴിയും.

ഏകദേശം 11 ജില്ലകളിലെങ്കിലും ശക്തമായ മഴയുണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന്, ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ കാലാവസ്ഥാപഠനകേന്ദ്രത്തിന്റെ ഡയറക്റ്ററായ എച്ച്. ആർ. ബിശ്വാസ്, പറഞ്ഞു. ജനങ്ങളോട് വീടിനകത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭുവനേശ്വറിൽ നിന്നും 62 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന തീരദേശ പട്ടണമായ പുരിയിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

പുരിയിലെ ജഗന്നാഥക്ഷേത്രം ഒരുപാട് തീർത്ഥാടകർ എത്തിച്ചേരുന്ന സ്ഥലമാണ്. തീർത്ഥാടകരോട്, പുരി വിട്ടുപോകാനും, അത്യാവശ്യകാര്യങ്ങളില്ലെങ്കിൽ, അവിടേക്കുള്ള യാത്ര ഒഴിവാക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡ് റെയിൽ ഗതാഗതം തടസ്സപ്പെടുമെന്നും, വാർത്താവിനിമയവും, വൈദ്യുതിയുമടക്കമുള്ള സം‌വിധാനങ്ങൾ തകരാറിലായേക്കുമെന്നും, രാജ്യത്തെ കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അടുത്ത 48- 72 മണിക്കൂറുകളിൽ രക്ഷാപ്രവർത്തനവും, ദുരിതാശ്വാസപ്രവർത്തനവും നടത്താനായി 300 ബോട്ടുകളേയും, ആളുകളേയും തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്ന് ഒരു പ്രാദേശിക ഏജൻസി പറഞ്ഞു.

ഏപ്രിലിനും, ഡിസംബറിനും ഇടയ്ക്ക്, കിഴക്ക്- തെക്കു കിഴക്കൻ ഇന്ത്യയിൽ കൊടുങ്കാറ്റ് ഉണ്ടാവാറുണ്ട്. ഓഖി ചുഴലിക്കാറ്റ് കാരണം കേരളത്തിലും തമിഴ്‌നാട്ടിലും 250 പേരെങ്കിലും മരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിലും ഒഡീഷ തീരത്ത് ചുഴലിക്കാറ്റിന്റെ അക്രമം ഉണ്ടായിരുന്നു. അന്നു 3 ലക്ഷം പേരെയെങ്കിലും, തീരദേശപ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചിരുന്നു.

ഒഡീഷയിൽ 1999 ൽ ഉണ്ടായ ചുഴലിക്കാറ്റിൽ എട്ടായിരത്തിൽ അധികം ആളുകൾക്ക് ജീവൻ നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *