ലഖ്നൌ:
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍. രാജ്യത്ത് സുരക്ഷ ഉറപ്പാക്കേണ്ട, രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ആള്‍ രാജ്യത്ത് അരാജകാവസ്ഥയും, ക്രമസമാധാനം ഇല്ലാതാക്കുന്ന അവസ്ഥയും സൃഷ്ടിച്ചെന്ന് ജയ പറഞ്ഞു. ലക്‌നൗവിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പൂനം സിൻഹയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ജയയുടെ പരാമര്‍ശം. ബൂത്ത് ഏജന്റുമാരുടെ ചുമതല വളരെ പ്രധാനപ്പെട്ടതും അത്യാവശ്യവുമാണ് ജയ കൂട്ടിച്ചേര്‍ത്തു.
പുതിയ സ്ഥാനാർത്ഥികളേയും സേഹത്തോടെ സ്വാഗതം ചെയ്യുക എന്നാണ് സമാജ്‌വാദി പാർട്ടിയുടെ പാരമ്പര്യമെന്നും ജയ ബച്ചൻ പറഞ്ഞു. സ്ഥാനാർത്ഥികളെ എപ്പോഴും അംഗീകരിക്കുകയും, അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും ജയ പറഞ്ഞു. “നിങ്ങൾ എവിടെനിന്നും വരുന്നു എന്നതു വല്യ കാര്യമല്ല. നിങ്ങൾ സമാജ്‌വാദി പാർട്ടിയുടെ ഭാഗമാണ്, അതുകൊണ്ടുതന്നെ ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും,” എന്നു ഞങ്ങൾ സ്ഥാനാർത്ഥികൾക്ക് ഉറപ്പുനൽകുന്നുവെന്നും ജയ ബച്ചൻ പറഞ്ഞു.