പത്രങ്ങളിലൂടെ; ബഹുദൂരം മുന്നില്‍; ഇടത്തുചാഞ്ഞ് 11 ജില്ലാ പഞ്ചായത്ത്

സംസ്ഥാനത്ത് എറണാകുളവും, മലപ്പുറവും, വയനാടും ഒഴികെ പതിനൊന്ന് ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പം. ഈ വാര്‍ത്തയാണ് പ്രധാനമായും പത്രങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയത്. 

0
93
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായിരുന്നു ആധിപത്യം. സംസ്ഥാനത്ത് എറണാകുളവും, മലപ്പുറവും, വയനാടും ഒഴികെ പതിനൊന്ന് ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പം. വയനാട്ടില്‍ നറുക്കെടുപ്പാണ് യുഡിഎഫിനെ തുണച്ചത്. ഈ വാര്‍ത്തയാണ് പ്രധാനമായും പത്രങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയത്.

 നാഷണല്‍ ഷാംപെയ്ൻ ഡേ 

ഇന്ന് നാഷണല്‍ ഷാംപെയ്ൻ ഡേ ആണ്.ഫ്രാൻസിലെ ഷാമ്പേയ്ൻ എന്ന മേഖലയിൽ ഉത്പാദിപ്പിക്കുന്ന നുരയുന്ന തരം വീഞ്ഞ് ആണ് ഷാം‌പെയ്‌ൻ. ഇത് സ്പാർക്ലിംഗ് വൈൻ (നുരയുന്ന വീഞ്ഞ്) എന്നറിയപ്പെടുന്നു. ആഘോഷവേളകളില്‍ കുപ്പികുലുക്കി പരസ്പരം ചീറ്റുന്ന മദ്യം ഈ ഷാംപെയ്ന്‍ ആണ്.

 

 

Advertisement