തിരുവനന്തപുരം:
പാര്‍വ്വതി തിരുവോത്ത് നായികയായ വര്‍ത്തമാനം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സോഷ്യൽ മീഡിയിൽ വൻ പ്രതിഷേധം. ചിത്രം ദേശവിരുദ്ധമാണ് എന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് നടപടി.
നടനനും സംവിധായകനുമായ സിദ്ധാർഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകൻ. കോൺഗ്രസ്സ് നേതാവായ ആര്യാടൻ ഷൗക്കത്താണ് ചിത്രത്തിന്റെ തിരക്കഥയും നിർമാണവും നിർവഹിച്ചിരിക്കുന്നത്.
പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ദില്ലിയിലെ ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തെ ഇതിവൃത്തമാക്കിയ ചിത്രം ദേശവിരുദ്ധമെന്ന് ചാപ്പ കുത്തിയത് പോരാതെ ചിത്രം എന്തുകൊണ്ട് നിരസിച്ചുവെന്നതിന്റെ കാരണം വെളിവാക്കി ബിജെപി നേതാവും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ അഡ്വ. വി സന്ദീപ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പാണ് അതിലേറെ വിവാദമായിരിക്കുന്നത്.
“സെൻസർ ബോർഡ് അംഗമെന്ന നിലയിൽ താൻ ഈ സിനിമ കണ്ടു. ജെഎൻയു സമരത്തിലെ ദളിത് മുസ്ലിം പീഡനമായിരുന്നു വിഷയം. ഞാൻ അത് എതിർത്തു കാരണം ആര്യാടൻ ഷൗക്കത്താണ് സിനിമയുടെ നിർത്തമാതാവും തിരക്കഥാകൃത്തും തീർച്ചയായും ദേശവിരുദ്ധമാണ്,” എന്നാണ് അഡ്വ. വി സന്ദീപ് കുറിച്ചത്.
ഇതിനെതിരെ ആര്യാടൻ ഷൗക്കത്തും രംഗത്തെത്തിയിരുന്നു. ഡൽഹി കാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിൻ്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ഷൗക്കത്ത് ചോദിക്കുന്നു.
https://www.facebook.com/aryadanshoukath/posts/3725997274153709
വിഷയം ചർച്ചയായതോടെ ഈ ട്വീറ്റ് സന്ദീപ് പിൻവലിച്ചിരുന്നു.
https://www.youtube.com/watch?v=MiXkXQXp3oA