Wed. Feb 5th, 2025
Shakha Kumari

തിരുവനന്തപുരം:

തിരുവനന്തപുരം കാരക്കോണത്തെ 51 കാരിയായ ശാഖ കുമാരിയെ ഭര്‍ത്താവ് അരുണ്‍ കൊലപ്പെടുത്തിയത് ക്രൂരമായി. ശാഖ കുമാരിയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം 26 വയസ്സുകാരനായ അരുണ്‍ ഷോക്കേല്‍പ്പിക്കുകയിയരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ശാഖ മരിച്ചത് ഷോക്കേറ്റ് തന്നെയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നു. മരണം വെെദ്യുതാഘാതമേറ്റ് തന്നെയാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, ഇതിന് മുമ്പ് തന്നെ ചില ബലപ്രയോഗങ്ങളടക്കം നടന്നതിന്‍റെ സൂചനകളും ശരീരത്തിലുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

വെള്ളറട പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് അരുണ്‍ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകമാണിതെന്ന് തെളിഞ്ഞു. കസ്റ്റഡിയിലുള്ള അരുണിനെതിരെ കൊലക്കുറ്റം ചുമത്തും. ഇന്നു തന്നെ അറസ്റ്റും രേഖപ്പെടുത്തും.

https://www.youtube.com/watch?v=6k__UaSCxdw

 

 

By Binsha Das

Digital Journalist at Woke Malayalam