Sat. Jan 18th, 2025
DJ part held at thiruvananthapuram violating covid protocol
തിരുവനന്തപുരം:

പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്.

‘ഫ്രീക്സ്’ എന്ന പേരിലുള്ള യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊഴിയൂര്‍ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നില്ല.

സംഭവത്തില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഘാടകര്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

രാവിലേയും രാത്രിയുമായി 13 മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. ബീച്ചില്‍ തുറന്ന സ്ഥലത്ത് സംഘടിപ്പിച്ച പരിപാടി ആയിരുന്നിട്ടും പോലീസ് ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നില്ല.

പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

https://www.youtube.com/watch?v=BvrWOdU2R_g

 

By Arya MR