തിരുവനന്തപുരം:
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്രും, സിസ്റ്റര്‍ സെഫിയും കുറ്റക്കാർ. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇരുവർക്കുമുള്ള ശിക്ഷ നാളെ വിധിക്കും.
കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ മൂന്ന് കുറ്റങ്ങളാണ് ഫാ. തോമസ് കോട്ടൂരിനെതിരെ തെളിഞ്ഞിരിക്കുന്നത്. കൊലപതാകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സിസ്റ്റർ സെഫിയക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണ ഡിസംബര്‍ 10-നാണ് പൂര്‍ത്തിയായത്. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്. സിബിഐക്കുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ എ നവാസ് ഹാജരായി. 1992 മാര്‍ച്ച് 27-നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും സിസ്റ്റര്‍ അഭയയുടേത്.
കേരള ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട കൊലപാത കേസായ അഭയ കേസിൽ 28 വർഷത്തിന് ശേഷം വിധി വന്നിരിക്കുന്നത്.
https://www.youtube.com/watch?v=rhcaiJOKAM4