Sat. Jan 18th, 2025
actress abuse case accussers found out
മലപ്പുറം:

കൊച്ചിയിലെ മാളിൽ വെച്ച് യുവനടിയെ ഉപദ്രവിച്ച രണ്ട് യുവാക്കളെയും  തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ആദിലും ഇർഷാദുമാണ് പ്രതികൾ.

കഴിഞ്ഞ വ്യാഴാഴ്ച വണ്ടി സർവീസ് ചെയ്യുന്നതിന്റെ ഭാഗമായി തൃശൂരിൽ എത്തിയ ഇവർ രണ്ടും, മറ്റൊരാളുടെ ജോലി ആവശ്യത്തിന് വേണ്ടിയണ് കൊച്ചിയിലേക്ക് എത്തുന്നത്.

ഒരു മണിക്ക് ശേഷമാണ് ട്രെയിൻ എന്നറിഞ്ഞ ഇവർ അൽപ്പസമയം ചിലവഴിക്കാൻ വേണ്ടിയാണ് മാളിൽ എത്തുന്നത്.  ഇവിടെ വന്ന് നടിയെ കണ്ടപ്പോൾ കൗതുകം കൊണ്ടാണ് അടുത്ത് പോയതെന്നും സ്പർശിച്ചതെന്നുമാണ് പ്രതികളുടെ ന്യായീകരണം.

സംഭവത്തിൽ ഖേദമുണ്ടെന്നും നടിയോടും കുടുംബത്തോടും മാപ്പ് പറയാൻ തയ്യാറാണെന്നും പ്രതികൾ പറയുന്നു. ഇവരുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കീഴടങ്ങാം എന്ന് കരുതുകയായിരുന്നുവെന്നും പ്രതികൾ പറഞ്ഞു.

ദുരുദ്ദേശത്തോടെയല്ല നടിയെ സ്പർശിച്ചതെന്നാണ് പ്രതികളുടെ ന്യായീകരണം. പക്ഷേ, മനഃപൂർവം സ്പർശിച്ചതാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതിനാലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. പ്രതികളെ ദൃശ്യങ്ങളിൽ നിന്ന് നടിയും അമ്മയും തിരിച്ചറിഞ്ഞിരുന്നു.

വടക്കൻ ജില്ലകളായ തൃശൂർ, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അന്വേഷണ സംഘം മൂന്ന് ടീമുകളായി ഈ ജില്ലകളിലേക്ക് പുറപ്പെട്ടിരുന്നു. ഈ സമയമാണ് പ്രതികൾ കീഴടങ്ങാൻ തയ്യാറായി രംഗത്തേക്ക് എത്തുന്നത്.

യുവാക്കൾ കൊച്ചി വിട്ടതായി കരുതുന്ന സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി പുറപ്പെടുന്ന ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനായിരുന്നു പൊലീസ് ശ്രമം. കഴിഞ്ഞ ദിവസം പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട പൊലീസ് പൊതു ജനങ്ങളിൽ നിന്നു൦ പ്രതികളെ സംബന്ധിച്ചു വിവരങ്ങൾ കിട്ടാൻ സാധ്യതയുള്ളതായി കരുതിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ കളമശ്ശേരി പോലീസ് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു.

https://www.youtube.com/watch?v=cTo3-c5rUCA

 

 

By Arya MR