Sat. Jan 18th, 2025
kochi paravoor fire accident
പറവൂർ:

കൊച്ചി പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൗണിൽ വൻ തീപ്പിടുത്തം. പഴയ പ്ലാസ്റ്റിക് എത്തിച്ച് റിസൈക്കിൾ ചെയ്തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

കെട്ടിടത്തിൽ വെൽഡിംഗ് ജോലികളും നടക്കുന്നുണ്ടായിരുന്നു. വെൽഡിംഗ് ജോലികൾക്കിടെ തീപ്പൊരി പടർന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് ഗോഡൗണ്‍. പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടഞ്ഞത്. 12 വർഷമായി പ്രവർത്തിക്കുന്ന കമ്പനി പറവൂർ സ്വദേശി ലൈജുവിന്റേതാണ്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്

ഞായറാഴ്ചയായതിനാൽ കമ്പനിയിൽ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തം ഒഴിവായി. തീ അണക്കാനുള്ള ശ്രമം ഫയർഫോഴ്‌സ് ശ്രമം തുടരുകയാണ്.

https://www.youtube.com/watch?v=iBP5kpob6-g

 

 

 

 

 

By Arya MR