Wed. Jan 22nd, 2025
malayalam movie actress molested in shopping mall at kochi

കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വെച്ച്  താന്‍ അപമാനിക്കപ്പെട്ടുവെന്ന് യുവനടിയുടെ വെളിപ്പെടുത്തൽ. സമൂഹ മാധ്യമത്തിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പങ്കുവച്ചത്

രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നുവെന്നും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും നടി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളിൽ പോയ പ്രമുഖ നടിയ്ക്കാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. 

പ്രമുഖ നടിയായിട്ട് പോലും ഒരു പൊതു ഇടത്ത് ആക്രമണം നേരിടേണ്ടി വന്നത് വളരെ ഗുരുതരമായാണ് അധികൃതർ കാണുന്നത്.  പോലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്

കുടുംബത്തിനൊപ്പം ഇന്നലെ ഷോപ്പിങ് മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഹൈപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്നു നടിയുടെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരിൽ ഒരാൾ തന്റെ ശരീരത്തിന്റെ പിൻഭാ​ഗത്തായി സ്പർശിച്ചു എന്നാണ് താരം പറയുന്നത്. 

അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ താൻ ഞെട്ടിപ്പോയെന്നും പ്രതികരിക്കാൻ പോലുമായില്ലെന്നും താരം കൂട്ടിച്ചേർത്തു. തന്റെ സഹോദരിയും ഇത് കണ്ടിരുന്നു. താൻ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവർ ശ്രദ്ധിക്കാത്തതുപോലെ നിന്നു.

തുടർന്ന് അമ്മയുടേയും സഹോദരന്റേയും അടുത്തേക്ക് പോയ നടിയെ അവർ പിന്തുടർന്നെത്തി. തന്റെ നേരെ നടന്നുവന്നു അടുത്തേക്ക് നീങ്ങി നിന്നു തന്റെ പുതിയ ചിത്രത്തിന്റെ പേര് ചോദിച്ചു. 

താൻ അറിയേണ്ട കാര്യമില്ല എന്നാണ് താരം മറുപടി നൽകിയത്. അമ്മ വരുന്നതുകണ്ടതോടെ അവർ പോയി. അവരോട് തനിക്ക് ഒരുപാട് കാര്യം പറയാനുണ്ടായിരുന്നെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും താരം കുറിപ്പിൽ വ്യക്തമാക്കുന്നു. 

ഇത്തരത്തിലുള്ള അനുഭവം തനിക്ക് നേരത്തെയും ‌ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഓരോ തവണയും തന്നെ അത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുമാണ് താരം പറയുന്നത്.

മാളിലെ സിസിടിവി  ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തു കഴിഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. 

https://www.youtube.com/watch?v=4r_0OLl2Ycs

By Arya MR