Sun. Dec 22nd, 2024
dyfi hoisted national flag in palakkad municipality building
പാലക്കാട്:

പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ദേശീയപതാക ഉയർത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം തൂക്കിയ സ്ഥലത്താണ് ദേശീയ പതാക തൂക്കിയത്.

നഗരസഭയിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ സർക്കാർ കാര്യാലയത്തിന്റെ മുകളിൽ കയറി ദേശീയ പതാക ഉയർത്തുകയായിരുന്നു.

‘ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ് ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനറിലായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്.

കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക തൂക്കിയത്.

https://www.youtube.com/watch?v=KXW1z-v0RY8

By Arya MR