Sat. Apr 5th, 2025
Joser K Mani
കോട്ടയം

മധ്യകേരളത്തില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കി ജോസ് കെ മാണിയുടെ മുന്നണിപ്രവേശം. അത് അരക്കിട്ടുറപ്പിക്കുന്നതാണ് ജോസിന്‍റെ തട്ടകമായ പാലാ നഗരസഭയിലെ വിധി. ഫലമറിഞ്ഞ 12 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. കോട്ടയത്തു നഗരസഭ പിടിച്ചെടുക്കുന്നതിലേക്ക് ജോസ് വിഭാഗത്തിന്‍റെ  വരവ് ഇടതുമുന്നണിയെ സഹായിച്ചു.

അതിനേക്കാളുപരി  മുഖ്യ എതിരാളി പി ജെ ജോസഫിന്‍റെ തട്ടകമായ എറണാകുളത്തെ തൊടുപുഴയിലും ജോസ് വിഭാഗത്തിന്‍റെ പിന്തുണയോടെ ഇടതുമുന്നണി അധിനിവേശം നടത്തി.  നഗരസഭയിൽ മത്സരിച്ച ഏഴിൽ അഞ്ച് സീറ്റുകളിലും ജോസഫ്  വിഭാഗം  തോറ്റു. അതേ സമയം നഷ്ടമുണ്ടാക്കാതെ ജോസ് വിഭാഗം പിടിച്ചു നിന്നു. കഴിഞ്ഞ തവണത്തെ പോലെ മത്സരിച്ച നാലിൽ രണ്ട് സീറ്റിൽ  വിജയിച്ചു.