Mon. Dec 23rd, 2024

തിരുവനന്തപുരം

സംസ്ഥാനസര്‍ക്കാരിനെതിരേ ജനവികാരം ശക്തമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ”തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ  യുഡിഎഫ് തരംഗമാണ് ഉണ്ടാകാന്‍ പോകുന്നത്. സര്‍ക്കാരിനെ ജനം മടുത്തിരിക്കുകയാണ്. അഴിമതിക്കെതിരായുള്ള ശക്തമായ ജനരോഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ നീക്കുപോക്ക് യുഡിഎഫിന് നേട്ടമുണ്ടാക്കും. ഗുണം ചെയ്യുമെന്ന് മനസിലാക്കിയിട്ടായിരിക്കുമല്ലോ പ്രാദേശിക തലത്തില്‍ സഹകരണമുണ്ടാക്കിയത്.  ഇത് തുടരണമോ എന്നു തീരുമാനിച്ചിട്ടില്ല. ഇത് വടക്കന്‍ കേരളത്തില്‍ പോളിംഗ് ഉയരാന്‍ കാരണമായിട്ടുണ്ടാകാം. അതു കണ്ടാണ് സിപിഎം എസ് ഡിപിഐയുമായി കൈകോര്‍ത്തത്. മധ്യകേരളത്തില്‍ ജോസ് കെ മാണി പോയത് ആഘാതമുണ്ടാക്കിയിട്ടില്ല. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയിലാണ് നിസ്സംഗത ” അദ്ദേഹം പറഞ്ഞു.