ബംഗളുരു:
ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നും വെട്ടിച്ചുരുക്കിയെന്നും ആരോപിച്ച് ഒരു സംഘം തെഴിലാളികള്‍ ലോകോത്തര മൊബൈൽ ഫോണ്‍ നിർമ്മാണ കമ്പനിയായ ഐഫോൺ നിര്‍മ്മാണ കേന്ദ്രം അടിച്ചു തകര്‍ത്തതോടെ കമ്പനിയുടെ ബംഗളുരു ഓഫീസിന്റെ പ്രവർത്തനം നിലച്ചു. 437 കൊടിയിലധികം നഷ്ടമുണ്ടായതായി കമ്പനി [പൊലീസിന് റിപ്പോർട്ട് നൽകി.
പരാതികൾ ഉയർന്നതിനെ തുടർന്ന് യുഎസ് കമ്പനിയായ ആപ്പിൾ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള വിസ്ട്രോൺ വിതരണക്കാരുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അറിയിച്ചു. വിതരണ ശൃംഖലയിലെ എല്ലാവരോടും മാന്യതയോടും ആദരവോടും കൂടി പെരുമാറുന്നുവെന്ന് ഉറപ്പാക്കാൻ ആപ്പിൾ പ്രതിജ്ഞാബദ്ധമാണ്. ആപ്പിൾ ടീം അംഗങ്ങളെയും ഓഡിറ്റർമാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് രാവിലെ ഷിഫ്റ്റ് മാറുന്നതിനിടെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കമ്പനിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ചു. പ്രധാന കവാടത്തിന് സമീപത്തെ ഗ്ലാസുകളും കാബിനുകളും അടിച്ചുതകര്‍ത്തു. പൊലീസ് എത്തി ഏറെനേരെ ശ്രമിച്ചിട്ടും തൊഴിലാളികളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തിവീശി.
വിസ്ട്രോൺ കോർപ്പറേഷനിൽ 15,000 ത്തോളം ജീവനക്കാരുണ്ടെങ്കിലും 1,400 പേർ മാത്രമാണ് പ്രതിഷേധത്തിനിറങ്ങിയത്. അക്രമാസക്തമായ പ്രതിഷേധത്തിൽ പങ്കുചേർന്നതായി ആരോപിക്കപ്പെടുന്ന ബാക്കിയുള്ളവർ കരാർ തൊഴിലാളികളാണ്.
https://www.youtube.com/watch?v=c3qudpeo9Sg