കൊച്ചി:
തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ 77.28 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മൂലം തിരഞ്ഞെടുപ്പിനോട് വോട്ടര്‍മാര്‍ വിമുഖത പ്രകടിപ്പിച്ചേക്കുമെന്ന മുന്‍വിധിയെ അസ്ഥാനത്താക്കിയാണ് ജനവിധിയില്‍ നഗരവാസികള്‍ ആവേശപൂര്‍വ്വം പങ്കെടുത്തത്.
ജില്ലയിൽ ആകെയുള്ള 25, 88,182 വോട്ടർമാരിൽ 20,00,253 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 9,96,717 പുരുഷന്മാരും 10,03,522 സ്ത്രീകളും ഉൾപ്പെടുന്നു. 14 ട്രാൻസ്ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി.
നഗരസഭകളിൽ 79. 42% പുരുഷന്മാരും 75.49% സ്ത്രീകളും വോട്ട് ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകളിൽ 82.86 % പുരുഷന്മാരും 79.25% സ്ത്രീകളും വോട്ട് ചെയ്തു. കോർപ്പറേഷനിലെ പുരുഷന്മാരുടെ വോട്ടിംഗ് ശതമാനം 65.88 ആണ്. സ്ത്രീകൾ 58.44 %.
നഗരസഭകളിൽ മുവാറ്റുപുഴയിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്, 83.91%. ഏറ്റവും കുറവ് തൃക്കാക്കരയിൽ, 72.10% വോട്ടര്‍മാരാണ് ജില്ലാ ആസ്ഥാനമായ ഇവിടെ വോട്ട് ചെയ്തത്.
മറ്റു നഗരസഭകളിലെ വോട്ടിംഗ് ശതമാനം:
കൂത്താട്ടുകുളം – 79.80, തൃപ്പൂണിത്തുറ – 76.66
കോതമംഗലം – 78.85, പെരുമ്പാവൂർ – 81.18
ആലുവ – 75.08, കളമശേരി – 73.99,
നോർത്ത് പറവൂർ – 80.58, അങ്കമാലി – 80.72,
ഏലൂർ – 81.31, തൃക്കാക്കര – 71.99
മരട് – 78.60, പിറവം – 76.37 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
ബ്ലോക്ക് പഞ്ചായത്തുകളിൽ വടവുകോട് ബ്ലോക്കിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.30%. ഏറ്റവും കുറവ് കുറവ് ഇടപ്പള്ളിയിലാണ്. 76.22 %
ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടിംഗ് ശതമാനം:
ആലങ്ങാട് – 78.40, പറവൂർ – 80.55,
അങ്കമാലി- 81.91, കൂവപ്പടി – 82.10
വാഴക്കുളം – 84.16, വൈപ്പിൻ – 77.98, പള്ളുരുത്തി – 79.82,
മുളന്തുരുത്തി – 78.10, കോതമംഗലം – 82.37, പാമ്പാക്കുട – 77.41, പാറക്കടവ്- 81.86, മുവാറ്റുപുഴ – 82.54 എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം. ജില്ലാ പഞ്ചായത്തിലെ പോളിംഗ് ശതമാനം 81 ആണ്.