Mon. Dec 23rd, 2024
K A Ratheesh writes letter to Kannur CPM Secretary for fifty crore loan in Khadi project

 

തിരുവനന്തപുരം:

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഖാദി ബോര്‍ഡിന്‍റെ വിവാദ പദ്ധതി നടപ്പാക്കാനായി 50 കോടി വായ്പ ആവശ്യപ്പെട്ട് ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയത് വിവാദത്തിൽ. വായ്പ ലഭ്യമാക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന് കത്തയച്ചത്. സര്‍ക്കാര്‍ ലെറ്റര്‍പാഡിലാണ് കത്തയച്ചിരിക്കുന്നത്.

എന്നാൽ ഫണ്ട് ആവശ്യപ്പെട്ട് കത്ത് അയക്കാൻ കെഎ രതീഷിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന്  ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോര്‍ജ്ജ് പ്രതികരിച്ചു. രതീഷ് കത്തയച്ചത് തെറ്റാണ്. കത്തയക്കാൻ ഖാദി ബോർഡ് അനുമതി നൽകിയിട്ടില്ലെന്നും ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി. രതീഷിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

https://www.youtube.com/watch?v=MkEmNajnSIA

By Athira Sreekumar

Digital Journalist at Woke Malayalam