ന്യൂഡല്‍ഹി:
കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ഇടത് നേതാക്കളെയാണ് ബിലാസ്പൂരില്‍ നിന്നടക്കം കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്.
കെ കെ രാഗേഷ് എംപി, പി കൃഷ്ണ പ്രസാദ് ഉള്‍പ്പെടെയുള്ള ഇടതുനേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. കിസാന്‍ സഭ അഖിലേന്ത്യ നേതാവ് കൂടിയാണ് പി കൃഷ്ണപ്രസാദ്. രാജസ്ഥാനില്‍ നിന്നുള്ള സിപിഎം നേതാവ് മറിയം ധാവ്ലേയെയും രാജസ്ഥാനിലെ സിപിഎം നേതാവായ അമ്രാറാമിനെയും അറസ്റ്റ് ചെയ്തു.
മുതിര്‍ന്ന സിപിഎം നേതാവായ സുഭാഷിണി അലിയുടെ വീട് പൊലീസ് വളഞ്ഞു. വീട്ടുതടങ്കലിലിെന്ന് സുഭാഷിണി അലി അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുപിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്ര ശ്രമമെന്ന് സിപിഎം ആരോപിച്ചു. പട്ടാളഭരണം പ്രഖ്യാപി ക്കാന്‍ പോകുകയാണെന്ന് എസ്ആര്‍പി വിമര്‍ശിച്ചു.
അതേസമയം, ഈ പ്രക്ഷോഭത്തിനിടെ ഹരിയാന മുഖ്യമന്ത്രി- കേന്ദ്ര കൃഷിമന്ത്രിയും കൂടിക്കാഴ്ച നടത്തുകയാണ്. കൃഷിമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നാളെ രാഷ്ട്രപതിയെ കാണുമെന്ന് പ്രതിപക്ഷവും അറിയിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=MoudmLWFYUE