Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.

ഇഡി ആയതുകൊണ്ട് തന്നെ അനധികൃത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് നിഗമനം. 

മലപ്പുറത്ത് ഒരേസമയം രണ്ട് നേതാക്കന്മാരുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ  ഓഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിൽ റെയ്ഡ് നടക്കുന്നു. അതേസമയം, പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ മലപ്പുറം വാഴക്കാട് എളമരത്തെ വീട്ടിലും റെയ്ഡ് നടക്കുന്നു.

തിരുവനന്തപുരം, കരമന അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും റെയ്ഡ് നടന്നു. അഷറഫ് മൗലവിയുടെ വീട്ടിൽ ഇന്ന് പുലർച്ചയോടെയാണ് ഇഡി ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയത്. മൂന്ന് മണിക്കൂർ നീണ്ട റെയ്ഡ് പൂർത്തിയായി.

ഏത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നത് വ്യക്തമല്ല.

https://www.youtube.com/watch?v=NTJ_X53JmZc

By Arya MR