Tue. Nov 5th, 2024
Karnataka High Court

ബെംഗളൂരു:

പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആരെ വിവാഹം കഴിയ്ക്കണമെന്നുള്ളത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി. ഡല്‍ഹി, അലഹാബാദ് ഹൈക്കോടതി വിധികള്‍ക്ക് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിപ്പിച്ചത്.

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജീവനക്കാരുടെ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് സുജാത, സചിന്‍ ശങ്കര് മഗദും അടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തിപരമായ ബന്ധങ്ങളിലെ സ്വാതന്ത്ര്യം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ്. ജാതിക്കോ മതത്തിനോ അതില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജി രമ്യ എന്ന യുവതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൂടെ ജോലി ചെയ്യുന്ന എച്ച് ബി വാജീദ് ഖാന്‍ എന്നായാളാണ് കോടതിയെ സമീപിച്ചത്.

https://www.youtube.com/watch?v=m9Gptl58ZbQ

ജാതിയോ മതമോ നോക്കാതെ ഇഷ്ടപങ്കാളിയെ തെരഞ്ഞെടുക്കുന്നതും അവരോടൊപ്പം ജീവിക്കുന്നതും പൗരന്മാരുടെ മൗലികാവകാശമാണെന്ന്‌ അലഹബാദ്‌ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രായപൂർത്തിയായ രണ്ട്‌ വ്യക്തികൾ ഒന്നിച്ച്‌ ജീവിക്കുന്നതിൽ നിയമപ്രശ്‌നങ്ങൾ ഇല്ലാത്തിടത്തോളം മറ്റ്‌ വ്യക്തികൾക്കോ കുടുംബങ്ങൾക്കോ സർക്കാരുകൾക്കോ എതിർക്കാൻ പറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam