Wed. Jan 22nd, 2025
Acid attack at Kollam
കൊല്ലം:

കൊല്ലത്ത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരത. കൊല്ലം വാളത്തുങ്കലിൽ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. അയൽവാസികളായ രണ്ട് കുട്ടികൾക്ക് നേരെയും ആസിഡ് ഒഴിച്ചു.

വാളത്തുങ്കലിൽ ജയൻ എന്ന ആളാണ് കൊടുംക്രൂരതയ്ക്ക് പിന്നിൽ. സംശയത്തിന്റെ പേരിൽ ഭാര്യയ്ക്കും മകൾക്കും നേരെ ആക്രമങ്ങൾ നടത്തുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

കഴിഞ്ഞദിവസവും ഇയാൾ ഭാര്യ ജോലി ചെയ്യുന്ന സ്ഥലത്ത് എത്തി പ്രശ്നങ്ങൾ  സൃഷ്ടിച്ചിരുന്നു. അതിനുശേഷം വീട്ടിൽ വന്നുകഴിഞ്ഞും ഭാര്യയെയും മകളെയും ഉപദ്രവിച്ചു . ഇത് അറിഞ്ഞ് അവിടെ പോലീസ് എത്തിയിരുന്നു. ആ സമയം ഇയാൾ അവിടെ നിന്ന് ഓടി രക്ഷപെട്ടു.

പിന്നീട് പോലീസ് പോയ ശേഷം ഇയാൾ വീണ്ടും വീട്ടിൽ തിരിച്ചെത്തുകയും ഭാര്യയ്ക്കും മകൾക്കും ഇത് കണ്ടുകൊണ്ട് നിന്ന അയൽവാസികളായ കുട്ടികൾക്ക് നേരെയും ആസിഡ് ആക്രമണം നടത്തുകയായിരുന്നു.

ഈ ആക്രമണം നടത്തിയ ശേഷം ജയൻ ഒളിവിൽ പോയി. അക്രമണത്തിനിരയായവരെ  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുപ്പത് ശതമാനത്തോളം പൊള്ളലേറ്റെന്നാണ് പ്രാഥമിക വിവരം.

ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. അതേപോലെ വീട്ടിലെ മതിലിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിട്ടാണ് ഇയാൾ പോയിരിക്കുന്നത്. താൻ മരിക്കുകയാണെങ്കിൽ അതിനു ഉത്തരവാദി നിങ്ങളുടെ അമ്മയാണ് എന്നാണ് എഴുതിയിരിക്കുന്നത്.

https://www.youtube.com/watch?v=-VzvShY1iDw

 

By Arya MR