Wed. Dec 18th, 2024
Amitabh Bachchan

മുംബെെ:

ഇന്ത്യൻ സിനിമാലോകത്ത്  പകരക്കാരനില്ലാത്ത നടനാണ് അമിതാഭ് ബച്ചൻ. രാജ്യത്തുടനീളം ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങൾ മുതൽ ഏറ്റവും പുതിയ ചിത്രങ്ങൾ വരെ പ്രേക്ഷകരുടെ ഇടയില്‍ ചർച്ച വിഷയമാണ്. ആരാധകരുടെ ബിഗ്ബി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീ‍ഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. അമിതാഭ് ബച്ചന്‍ തന്‍റെയൊരു പഴയകാല ഫോട്ടോയാണ് പങ്കുവെച്ചത്. ഈ ഫോട്ടോയും അതിന് നല്‍കിയ അടിക്കുറിപ്പുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാന്‍ കാരണം.

കെെയ്യില്‍ ഒരു തോക്കും പിടിച്ച് കോട്ടുമണിഞ്ഞ് വിവിധ മുഖഭാവങ്ങളില്‍ നില്‍ക്കുന്ന ഒരു സ്റ്റെലിഷ് ചിത്രമാണ് അമിതാഭ് ബച്ചന്‍ ആരാധകരമായി പങ്കുവെച്ചത്. എന്നാല്‍, നടക്കാതെ പോയ ഒരു സിനിമ എന്നാണ് അമിമാഭ് ബച്ചൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ ആയി നല്‍കിയിരിക്കുന്നത്.

https://www.youtube.com/watch?v=X5p3nFNDMPs

ഫോട്ടോഷൂട്ട് കഴിഞ്ഞു, പേര് പ്രഖ്യാപിച്ചു എന്നിട്ടും നടക്കാതെ പോയി കഷ്ടം എന്നാണ് അമിതാഭ് ബച്ചൻ ഫോട്ടോയ്ക്ക് ചുവടെ കുറിച്ചിരിക്കുന്നത്. എന്നാല്‍, ഏത് സിനിമയാണ് അതെന്ന് അമിതാഭ് ബച്ചൻ വ്യക്തമാക്കിയിട്ടില്ല.

ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ സിനിമ പുറത്തിറങ്ങിയിരുന്നെങ്കില്‍ വമ്പന്‍ ഹിറ്റാകുമായിരുന്നുവെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. സിനിമയുടെ പേര് വെളിപ്പെടുത്തിക്കൂടെ എന്നും ഇവര്‍ ആവശ്യപ്പെടുന്നു. നാല് ലക്ഷത്തിലധികം പേരാണ് ബിഗ്ബിയുടെ ഫോട്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ ലെെക്ക് ചെയ്തിരിക്കുന്നത്. എന്താണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍ ഈയൊരു ഫോട്ടോ പങ്കുവെയ്ക്കാന്‍ കാരണമെന്ന് അറിയില്ല. ഏതായാലും ആരാധക വൃന്ദം ഫോട്ടോ ഏറ്റെടുത്ത് കഴിഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam