ബ്രസ്സൽസ്:
യൂറോപ്യൻ യൂണിയൻ (ഇയു) ബ്രെക്സിറ്റ് നടപടികള്‍ നീട്ടാന്‍ 2020 ജനുവരി 31വരെ സമയം നീട്ടി നല്‍കി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടെസ്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ബ്രെക്സിറ്റ് പാര്‍ലമെന്‍റ് നേരത്തെ അംഗീകരിച്ചാല്‍, അപ്പോള്‍ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിടാനാകുമെന്നും ഡൊണാള്‍ഡ് ടസ്ക് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടനില്‍ ഡിസംബർ 12 ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിർദേശങ്ങളിൽ വോട്ടുചെയ്യാൻ എംപിമാർ തയ്യാറെടുക്കുന്നതിനിടെയാണ് നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്.
ഇതു രണ്ടാം തവണയാണു ബ്രിട്ടൻ സമയം നീട്ടിനൽകുന്നത്. മുൻ തീരുമാനപ്രകാരം ഈ മാസം 31ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടിയിരുന്നതാണ്.