Wed. Jan 22nd, 2025
പാലക്കാട്:

പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ വെച്ച് തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായതായും അതില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്.

മഞ്ചക്കട്ടി ഊരില്‍ മാവോയിസ്റ്റ് ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് സോളമന്‍റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം ഇവിടെയെത്തുകയായിരുന്നു. ഇവിടെവെച്ച് മാവോയിസ്റ്റുകള്‍ തണ്ടര്‍ ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തെന്നും അവര്‍ തിരിച്ചടിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം തണ്ടര്‍ബോള്‍ട്ട് സംഘത്തില്‍പ്പെട്ട ആര്‍ക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെപ്പറ്റി ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അതേത്തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് സംഘം ഇവിടെയെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.