Sun. Jan 19th, 2025

 

ന്യൂഡൽഹി:

 

ബിസിനസ് നടത്താൻ അനുകൂലമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു വലിയ  കുതിപ്പ്. ലോക ബാങ്ക് തയാറാക്കിയ പട്ടികയിൽ ഇന്ന് 63–ാം സ്ഥാനത്താണ് ഇന്ത്യ. 190 രാജ്യങ്ങളുടെ പട്ടികയിൽ മുൻപ് 77–ാം സ്ഥാനമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായ 3–ാം തവണയും ഇന്ത്യ ഇടം നേടുന്നത്.

2020 എത്തുന്നതോടെ മികച്ച 50 രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2014 ൽ 142–ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2017 ൽ 100–ാം സ്ഥാനത്തും. സംരംഭം തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച് 10…
മാനദണ്ഡങ്ങളിൽ ആറിലും ഇന്ത്യ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ന്യൂസീലൻഡാണ് ഒന്നാമത്. സിംഗപ്പൂർ, ഹോങ്കോങ് രണ്ടു മൂന്നും സ്ഥാനത്താണ്. സാമ്പത്തിക വളർച്ചയിൽ ഇന്ത്യ പിന്നോക്കം പോകുമെന്നു വിവിധ ഏജൻസികൾ പറഞ്ഞിരുന്നു. എന്നാൽ  ഇതിനിടയിലാണ് ഇന്ത്യയ്ക്ക് ആശ്വാസമായി പുതിയ പട്ടിക പുറത്തുവന്നത്.
ഒരു വർഷം കൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും , സർക്കാർ കൈക്കൊണ്ട പുനരുദ്ധാരണ പദ്ധതികളും, വിദേശ നിക്ഷേപം ആകർഷിക്കാനുള്ള നടപടിയും, സ്വകാര്യ മേഖലയിലെ ഉണർവുമാണ് ഇന്ത്യക്ക് നേട്ടമായതെന്ന് ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നുണ്ട്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പാപ്പരത്ത നിയമം (ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്‌സി കോഡ് – ഐബിസി) കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞതും പട്ടികയിൽ മുന്നിലെത്താൻ ഇന്ത്യയെ സഹായിച്ചു. ഇതിൽ പരിഗണിക്കുന്ന പ്രധാന ഘടകകങ്ങൾ ബിസിനസ് തുടങ്ങാനുള്ള ശ്രമം, നിർമാണം, വൈദ്യുതി, റജിസ്ട്രേഷൻ, വായ്പാ ലഭ്യത, നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കൽ, നികുതി ഘടന.