Sun. Dec 22nd, 2024
വാഷിംഗ്‌ടൺ:

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക്, ഹവാന നൽകിയ പിന്തുണയ്ക്ക് പ്രതികാരമായി യുഎസ് ക്യൂബയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.

ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉപരോധങ്ങളുടെ പ്രഖ്യാപനം, യുഎസ് വാണിജ്യ വകുപ്പ്, വെള്ളിയാഴ്ച ഗവൺമെന്റിന്റെ ഔദ്യോഗിക ജേണലായ ഫെഡറൽ രജിസ്റ്റർ വഴി നടത്തിയതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.

സ്വന്തം ജനങ്ങളെ തന്നെ അടിച്ചമർത്തികൊണ്ടു ഭരിച്ചു മുന്നേറുന്ന നിയമവിരുദ്ധമായ മഡുറോ ഭരണകൂടത്തിന് പിന്തുണ കൊടുത്ത ക്യൂബൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടാവാനുള്ള അഡ്‌മിസ്‌ട്രേഷന്റെ ഈ നടപടിയെ പിന്തുണക്കുന്നതായി യുഎസ് വാണിജ്യ വകുപ്പ് പറഞ്ഞു.

ക്യൂബൻ സേനയും സാങ്കേതിക വിദ്യയും മഡുറോയ്ക്ക് നൽകുമ്പോഴും സ്വന്തം ഞങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് ക്യൂബൻ ഭരണകൂടം പിന്നോട്ട് പോവുകയാണ്.

കിട്ടുന്ന വിവരങ്ങൾ അനുസരിച്ചു, ഒക്ടോബർ 21 മുതൽ വാഷിംഗ്ടൺ, പത്തു ശതമാനമെങ്കിലും യുഎസ് ഘടകങ്ങൾ അടങ്ങിയ ചരക്കുകൾ ക്യൂബയിലേക്കെത്തുന്നത് നിയന്ത്രിക്കും. ഇത് നിലവിലെ ഇരുപത്തിയഞ്ചു ശതമാനം കട്ട് ഓഫുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.

സ്വകാര്യമേഖലയിൽ നിന്ന് വാങ്ങുന്നത് പരിമിതപ്പെടുത്തുന്നില്ലെങ്കിലും യുഎസ് കമ്പനികളെയും പൗരന്മാരെയും ക്യൂബയുടെ രാഷ്ട്രീയ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉൽപ്പങ്ങൾ വാങ്ങുന്നതിൽ നിന്ന് തടയും.

പൊതുജങ്ങളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി ശാസ്ത്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വസ്തുക്കൾ സംഭാവന ചെയ്യുന്നതിൽ യുഎസ് എതിർക്കില്ല എന്നാൽ ഇതുമൂലം ഹവാന സർക്കാരിനോ കമ്യൂണിസ്റ് ഭരണ കൂടത്തിനോ ഒരു തരത്തിലുമുള്ള പ്രയോജനം ലഭിക്കില്ല എന്ന് ഉറപ്പുവരുത്തും.

“ക്യൂബയുടെ മുകളിൽ അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നു. ഈ പ്രവർത്തനം ബലഹീനത, ധാർമ്മിക തകർച്ച, സാമ്രാജ്യത്വ അവഹേളനം എന്നിവ പ്രകടിപ്പിക്കുന്നു. മനുഷ്യത്വരഹിതവും ക്രൂരവും അന്യായവും വംശഹത്യാപരവുമായ ഈ നടപടിയെ ഞങ്ങൾ ശക്തമായി എതിർക്കുന്നു” ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ ട്വീറ്റ് ചെയ്തു.

2017 ൽ അധികാരമേറ്റതിനുശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയതന്ത്ര ഉദ്യോഗസ്ഥരെ കുറച്ചുകൊണ്ടും പുതിയ വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്തിയും ക്യൂബൻ കപ്പലുകൾ നിരോധിച്ചും അമേരിക്കൻ പൗരന്മാരുടെ ദ്വീപിലേക്കുള്ള യാത്രയെ നിയന്ത്രിച്ചും ക്യൂബക്കെതിരെ ശക്തമായി തന്നെ നിലകൊണ്ടിരിന്നു.

ഈ ഉപരോധം ക്യൂബൻ സമ്പത്ത് വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. പ്രധാനമായി വിനോദ സഞ്ചാര മേഖലക്കാണ് കാര്യമായ കുറവ് വരുവാൻ പോകുന്നത്. സഞ്ചാരികളുടെയെണ്ണത്തിൽ കാര്യമായ കുറവ് തന്നെ വരും ദിവസങ്ങളിൽ രേഖപെടുത്താം.