Wed. Jan 22nd, 2025
മുംബൈ:

അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ് മുണ്ടെ പാർലെ മണ്ഡലത്തിൽ എൻസിപി നേതാവും കസിനുമായ ധനഞ്ജയ് മുണ്ടയോട് പരാജയപ്പെട്ടു. പ്രധാനമന്ത്രിയും പാർട്ടി അദ്ധ്യക്ഷനും നേരിട്ട് എത്തി പ്രചാരണം നടത്തിയ മണ്ഡലത്തിലുണ്ടായ പരാജയം പാർട്ടി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ തന്റെ അപ്രതീക്ഷിത പരാജയം സമ്മതിച്ചുകൊണ്ട്, പങ്കജ് മുണ്ടെ വാർത്ത സമ്മേളനം വിളിച്ചു. “ജനങ്ങളുടെ വിധിയെ മാനിക്കുന്നു, ഇനിയും താൻ ജനങ്ങളുടെ ഒപ്പമുണ്ടാകും, അവരുടെ ക്ഷേമത്തിന് വേണ്ടി ഇനിയും താൻ പ്രവർത്തിക്കും,” അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പ്രവർത്തകരോടും അനുഭാവികളോടും ജനവിധി മാനിക്കണമെന്നും, സമാധാന പരമായി ഇരിക്കണമെന്നും പങ്കജ് മുണ്ടെ ആഹ്വാനം ചെയ്തു.