Sun. Dec 22nd, 2024
ദോഹ:

2022 ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ. 60 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്, ഇവർക്കെല്ലാം സുഗമമായി യാത്രചെയ്യുവാനുള്ള സൗകര്യങ്ങൾ എയർപോർട്ടിൽ ഒരുക്കും.

 “11,720 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഷോപ്പിങ്ങിനും, ഭക്ഷണശാലകൾക്കുമുള്ള സ്ഥലവും, 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ട്രോപ്പിക്കൽ ഗാർഡനുമാണ് എയർപോർട്ടിൽ നിർമാണത്തിലിരിക്കുന്നത്” ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ അൽ ബേക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2022 ഇലെ ഫിഫ വേൾഡ് കപ്പിന് ഫിഫ ആതിഥേയത്വം വഹിക്കുമ്പോൾ 53 ദശലക്ഷം ആളുകളെയാണ് അവർ പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഖത്തർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.