Fri. Mar 29th, 2024

 

കോഴിക്കോട്:

 

സീരിയൽ കില്ലർ ജോളി തോമസിന്റെയും രണ്ട് കൂട്ടാളികളുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി നവംബർ 2 വരെ ജോളിയെ  ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ജോളിയുടെ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ ഒക്ടോബർ 5 നാണ് ജോളിയെ അറസ്റ്റ് ചെയ്തത്. 2002-16 കാലയളവിൽ തന്റെ കുടുംബത്തിലെ മറ്റ് അഞ്ച് പേരെയും കൊലപ്പെടുത്തിയതായി ജോളി സമ്മതിച്ചു എന്ന് പോലീസ് പറഞ്ഞു.

കുറ്റസമ്മതത്തെത്തുടർന്ന് മൂന്ന് പ്രതികൾക്കെതിരെ അഞ്ച് കൊലപാതക കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, രണ്ടാമത്തെ കേസിലെ മൂന്നാമത്തെ പ്രതിയെ അവർ അറസ്റ്റുചെയ്യാൻ സാധ്യതയുണ്ട്.

2002 ൽ വിരമിച്ച അധ്യാപികയായ, ഭർത്തൃമാതാവ് അന്നമ്മയാണ് അസ്വാഭാവികമായി ആദ്യം മരിച്ചത്. 2008 ൽ ജോളിയുടെ ഭർത്തൃപിതാവ് ടോം തോമസിന്റെ, മരണവും തൊട്ടുപിന്നാലെയായിരുന്നു.

2011 ൽ ഇവരുടെ മകനും, ജോളിയുടെ ഭർത്താവുമായ റോയ് തോമസും, മരിച്ചു.  2014-ൽ റോയിയുടെ അമ്മാവനായ മാത്യുവിന്റെ മരണത്തെ തുടർന്നാണ് മരണങ്ങളിൽ ദുരൂഹതകൾ ഉണ്ടെന്ന് കണ്ടെത്തിയത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലി 2016 ൽ അന്തരിച്ചു. തൊട്ടടുത്ത വർഷം സിലിയുടെ രണ്ട് വയസ്സുള്ള കുട്ടിയും മരിച്ചു,