Wed. Jan 22nd, 2025
മുംബൈ:

 
വാശിയേറിയ പോരാട്ടങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ചൈനീസ് വിപണിയായ ടിക്ടോക്കിന്റെ ഇനിയുള്ള വളർച്ച കൈവരിക്കുന്നതിനായി മുൻ ടൈംസ് നെറ്റ്‌വർക്ക് എക്‌സിക്യൂട്ടീവ് നിഖിൽ ഗാന്ധിയെ ഇന്ത്യയുടെ തലവനായി ടിക് ടോക്ക് നിയമിച്ചതായി അറിയിച്ചു. മുംബൈ ആസ്ഥാനമാക്കി, ഇന്ത്യയിലെ ടിക്ക് ടോക്കിന്റെ ഉത്പന്നങ്ങളുടെയും പ്രവർത്തനങ്ങളുടെയും വികസനത്തിന് ഇനി നിഖിൽ ഗാന്ധിയാണ് നേതൃത്വം നൽകുന്നത്.

ടിക് ടോക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും, രാജ്യത്ത് മൊത്തത്തിലുള്ള സാന്നിധ്യം ശക്തിപ്പെടുത്തുകയും, സൃഷ്ടിപരമായ ആവിഷ്കാരത്തെ ശക്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുമെന്നും നിയമനത്തെക്കുറിച്ച് ഗാന്ധി പറഞ്ഞു.

“ഇന്ത്യയുടെ വളർന്നുവരുന്ന സമൂഹത്തിലെ എല്ലാ ദിവസങ്ങളിലെയും മൂല്യം വർദ്ധിപ്പിക്കുന്നക്കുന്നതിന് ടീമിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2017 അവസാനം മുതൽ, ടിക് ടോക്ക് ഒരു ടീമായി ഉത്പന്നത്തിൽ നിക്ഷേപം നടത്തുന്നത്. ഇത് ഇന്ത്യയിൽ വളർച്ച സാധ്യമാക്കുന്നു.

സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്നതിലും, ടിക് ടോക്കിന്റെ ഉപയോക്താക്കൾക്ക് സന്തോഷം നൽകുന്നതിലും, കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, രാജ്യത്ത് നല്ല സ്വാധീനം ചെലുത്താനും ഗാന്ധിയ്ക്ക് സാധിക്കുമെന്നും, ടിക് ടോക്ക് പറഞ്ഞു.

20 വർഷത്തിലേറെ നീണ്ട ജീവിതത്തിൽ ഗാന്ധി പ്രമുഖ മാധ്യമപ്രവർത്തകൻ എന്ന നിലയിലും, ടൈംസ് ഗ്ലോബൽ ബ്രോഡ്കാസ്റ്റിംഗിൽ പ്രസിഡന്റായും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ബിസിനസിന്റെ വളർച്ചയ്ക്ക് നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.

ടൈംസ് നെറ്റ്‌വർക്കിന് മുമ്പ് ഒൻപത് വർഷം ദി വാൾട്ട് ഡിസ്നി കമ്പനിയിലായിരുന്നു.  യുടിവി ഗ്ലോബൽ ബ്രോഡ്കാസ്റ്റിംഗ്, വിയകോം മീഡിയ നെറ്റ്‌വർക്കുകൾ എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഇന്ത്യൻ വിപണിയിൽ അതിവേഗമാണ്  വളർന്നു വന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്ത് 200 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സമ്പാദിച്ച് വിജയത്തിലെത്താൻ സാധിച്ചു.

ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്, ഫേസ്ബുക്കിന്റെയും, ഇൻസ്റ്റാഗ്രാം, ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളെയുമാണ്.