Fri. Mar 29th, 2024
കൊച്ചി:

 
കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് (കെ‌എം‌ആർ‌എൽ) കാക്കനാടിലെ വാട്ടർ മെട്രോ പദ്ധതിക്കായി ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ഡബ്ല്യുഎഐ) യിൽ നിന്ന് അനുമതി ലഭിച്ചു.

യാത്രാക്കാരുടെ സൗകര്യങ്ങൾക്കും, ബോട്ട് ജെട്ടിയുടെയും വികസനത്തിനായി 1287 ചതുരശ്ര മീറ്റർ സ്ഥലം കാക്കനാടിൽ പാട്ടത്തിനെടുക്കും. ജർമ്മൻ ബാങ്കായ കെ.എഫ്.ഡബ്ല്യുവിന്റെ സാമ്പത്തിക സഹായത്തിലൂടെ ഉള്ള 747 കോടി രൂപയുടെ പദ്ധതിയാണ് ഇത്.

കേന്ദ്ര പരിസ്ഥിതി വനം വകുപ്പിൽ നിന്നും, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ നിന്നും പരിസ്ഥിതി, സിആർ‌സെഡ് ക്ലിയറൻസും പദ്ധതിക്ക് ലഭിച്ചു. ഇതിന്റെ പാട്ടകാലാവധി 30 വർഷമാണ്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാട്ടർ മെട്രോ പദ്ധതിക്ക് ഇത് വലിയ പ്രോത്സാഹനമായി മാറുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്, എല്ലാ നിർമാണ പ്രവർത്തനങ്ങളും മാനദണ്ഡങ്ങൾ പാലിച്ച് സുസ്ഥിരമായി നടത്തും,” കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു.

ഇതോടെ, മെട്രോയിലേക്കുള്ള ജലഗതാഗതം സേവനമായി സമന്വയിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ നഗരമായി കൊച്ചി മാറും.

16 റൂട്ടുകളുടെ വികസനം 10 ദ്വീപുകളെയും 76 കിലോമീറ്റർ ദൂരമുള്ള റൂട്ടുകളെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി.  38 ജെട്ടികളിലേക്ക് 78 അതിവേഗവും, ഇന്ധനക്ഷമത ഉള്ളതുമായ, എയർകണ്ടീഷൻഡ് ഫെറികൾ എത്തിക്കാൻ പദ്ധതിയിൽ തീരുമാനിച്ചു. അതിൽ 18 എണ്ണം പ്രധാന ബോട്ട് ഹബ്ബുകളായി നിർത്തും, ബാക്കി 20 എണ്ണം യാത്രാ  സേവനങ്ങൾക്കായി ചെറിയ ജെട്ടികളായിരിക്കും. ഒരു ലക്ഷത്തിലധികം ദ്വീപുവാസികൾക്ക് വാട്ടർ മെട്രോയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.