Tue. Nov 5th, 2024
മും​ബൈ:

മുംബൈ ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​രെ​യ കോ​ള​നി​യി​ല്‍, മെ​ട്രോ കാ​ര്‍ ഷെ​ഡ് നി​ര്‍മാണത്തിനായി മ​രം മു​റി​ക്കല്‍ തുടരുകയാണ്. സിനിമ താരങ്ങളുൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിന് നടുവിലും സർക്കാരും നഗരസഭയും അനുമതി നൽകിയ 2700 മ​ര​ങ്ങ​ളില്‍ ഭൂരിഭാഗവും ഇതിനോടകം തന്നെ നീക്കികഴിഞ്ഞു.

അ​ഞ്ച് ല​ക്ഷ​ത്തോ​ളം മ​ര​ങ്ങ​ളു​ള്ള ആ​രെ​യ കോ​ള​നി, ന​ഗ​ര​ത്തി‍ന്റെ ‘ശ്വാ​സ​കോ​ശ’​മായി നിലകൊള്ളുകയായിരുന്നു.
എന്നാൽ, ആ​രെ​യ ഒരു വ​ന​മ​ല്ലെ​ന്ന്​ ന്യായികരിച്ചു​ മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​ന് എ​തി​രെ ന​ല്‍കി​യ ഹ​ര​ജി​ക​ള്‍ ബോം​ബെ ഹൈ​കോ​ട​തി ത​ള്ളി. ഉത്തരവിന് പിന്നാലെ, പുലര്‍ച്ചെ മാത്രം 200ഓളം മരങ്ങളാണ് മുറിച്ചത്.


മരങ്ങള്‍ മുറിക്കുന്നത് ഇനി അത്ര നല്ലതല്ലെന്ന് അറിയുന്നവര്‍ പോലും അത് ചെയ്യുന്നത് അപലനീയമാണെന്ന് ബോളിവുഡ് നടൻ ഫര്‍ഹാൻ അക്തര്‍ കുറിച്ചു.

‘ഒരു രാത്രി നാന്നൂറോളം മരങ്ങള്‍ മുറിക്കപ്പെട്ടു. ഇങ്ങനെയുള്ള കൂട്ടക്കൊല നിര്‍ത്താൻ പൗരൻമാര്‍ ഒന്നുകൂടിയിരിക്കുകയാണ്. അവര്‍ പ്രകൃതിയോടുള്ള സ്‍നേഹത്താല്‍ അങ്ങനെ സംഘടിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ. നമ്മുടെ കുട്ടികളോടും ഭാവിയോടുമുള്ള സ്‍നേഹത്താല്‍,’ദിയ മിര്‍സ ട്വിറ്ററിലൂടെ അറിയിച്ചു.


മ​രം മു​റി​ക്കൽ ത​ട​ഞ്ഞതിന് 29 വിദ്യാര്‍ഥികളെ പൊ​ലീ​സ് ഇന്നലെ അ​റ​സ്​​റ്റ് ചെ​യ്തതോടെ ഭയത്തിലാണ് പ്രതിഷേധക്കാര്‍. ആരെയയിലേക്കുള്ള നാലു വഴികളും ഇപ്പോൾ അടച്ച നിലയിലാണ്. മേഖലയിൽ 144 പ്ര​ഖ്യാ​പിക്കുകയും 20 പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‍തതുൾപ്പെടെ 38 ഓ​ളം പേ​ര്‍ക്ക് എ​തി​രെ കേ​സെടുക്കുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പ്രതിഷേധിച്ചുകൊണ്ട്, പരിസ്ഥിതി പ്രവർത്തകരും അറസ്റ്റിലായവരുടെ ബന്ധുക്കളും ചേർന്ന് ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് സൂചന.

ബി.​ജെ.​പി സ​ര്‍ക്കാ​റി‍ന്റെ സ്വ​പ്ന​പ​ദ്ധ​തി​യായ മെ​ട്രൊ റെ​യി​ല്‍ ആ​സ്ഥാ​നത്തിനായി, ശി​വ​സേ​ന ഭ​രി​ക്കു​ന്ന മും​ബൈ ന​ഗ​ര​സ​ഭ​യും മ​രം​മു​റിക്കാൻ സമ്മതം മൂളുകയായിരുന്നു.

മരം മുറിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചതോടെ പ്രതിഷേധവുമായി നിരവധിപേരാണ് ആരെയയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാറിനെയും പൊലീസിനെയും ഇത് വലിയ സമ്മർദ്ദത്തിലാക്കുകയാണ്.