ദുബായ്:
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. വിമാനത്താവളത്തിലെ ഒരു റണ്‍വേ 45 ദിവസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസം ഇതിനെ തുടര്‍ന്ന് അവശേഷിച്ച ഒരു റണ്‍വേ ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനം. തുടര്‍ന്ന് റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി.
ഏപ്രില്‍ 16 ന് വൈകുന്നേരം മൂന്നു മണിയോടെയാണ് റണ്‍വേ അടച്ചിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രണ്ടു വര്‍ഷം നീണ്ട തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയിരുന്നത്. 18,500 ലധികം ട്രക്ക് ലോഡ് നിര്‍മ്മാണ സാമഗ്രികളാണ് ഇക്കാലയളവില്‍ വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിച്ചത്.