Sun. Feb 23rd, 2025
ന്യൂഡൽഹി:

 

നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ കരംബീര്‍ സിംഗ് ചുമതലയേറ്റു. സേനയുടെ 24ാം മേധാവിയാണ് കരംബീര്‍ സിംഗ്. തീരദേശമേഖലയിലെ വെല്ലുവിളികളെ ഉടനടി നേരിടാന്‍ പാകത്തിലുള്ള ശക്തമായ സേനയായി നാവികസേനയെ മാറ്റുകയെന്നതാണ് തന്റെ ഉദ്യമമെന്ന് ചുമതലയേറ്റ ശേഷം കരംബീര്‍ സിംഗ് വ്യക്തമാക്കി.

സൈനിക ട്രൈബ്യൂണല്‍ അനുമതിയോടെയാണ് കരംബീര്‍ സിംഗ് ചുമതലയേറ്റത്. കരംബീര്‍ സിംഗിന്റെ നിയമനത്തിനെതിരെ വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ, ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്നാണിത്. തന്റെ സീനിയോറിറ്റി മറികടന്ന് കരംബീര്‍ സിംഗിനെ നിയമിച്ചെന്നാണ് ബിമല്‍ വര്‍മയുടെ പരാതി. ജൂലൈ 17 ന് പരാതിയില്‍ ട്രൈബ്യൂണല്‍ വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *