വിജയവാഡ:
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിജയവാഡയിലെ ഇന്ദിരാ ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തില്‍, ഉച്ചക്ക് 12.23 ന് നടക്കുന്ന ചടങ്ങില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
ജഗന്‍ മോഹന്‍ റെഡ്ഡി മാത്രമാവും ഇന്നു സത്യപ്രതിജ്ഞ ചെയ്യുക. ജൂണ്‍ ഏഴിന് മന്ത്രിസഭാ രൂപീകരണം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കും. ജഗന്‍ മോഹന്‍ റെഡ്ഡി നേരിട്ട് ക്ഷണിച്ചിട്ടുണ്ടെങ്കിലും ടി.ഡി.പി. അധ്യക്ഷനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ, വൈ.എസ്.ആർ. കോൺഗ്രസ്, ആകെയുള്ള 175 സീറ്റിൽ 151 ഉം നേടിയിരുന്നു. അതിനോടൊപ്പം തന്നെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റിൽ 22 ഉം വൈ.എസ്.ആർ കോൺഗ്രസ് നേടി.