Sun. Dec 22nd, 2024
വിജയവാഡ:

 

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടന്നത്. ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും, ഡി.എം.കെ. അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനും സത്യ പ്രതിജ്ഞാച്ചടങ്ങുകളിൽ പങ്കെടുത്തു.

അധികാരമേറ്റയുടൻ തന്നെ വയോജനങ്ങൾക്ക് പെൻഷനായി മാസത്തിൽ 3000 രൂപ അനുവദിച്ചുകൊണ്ടുള്ള പ്രസ്താവന, ജഗൻ മോഹൻ റെഡ്ഡി നടത്തി. സംസ്ഥാനത്ത് അഴിമതി മുക്തമായ ഭരണം കാഴ്ചവയ്ക്കുമെന്നും ഉറപ്പുനൽകി. ജാതിയോ മതമോ കണക്കിലെടുക്കാതെ എല്ലാവർക്കും പുരോഗതിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ, വൈ.എസ്.ആർ. കോൺഗ്രസ്, ആകെയുള്ള 175 സീറ്റിൽ 151 ഉം നേടിയിരുന്നു. അതിനോടൊപ്പം തന്നെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റിൽ 22 ഉം വൈ.എസ്.ആർ കോൺഗ്രസ് നേടി.

Leave a Reply

Your email address will not be published. Required fields are marked *