കോഴിക്കോട്:
ട്രാന്‍സ് സ്ത്രീകൾക്കു (Transgender Women) താമസിക്കാന്‍ കോഴിക്കോട് വീടൊരുങ്ങി. ഭക്ഷണമുള്‍പ്പെടെ എല്ലാ സൗകര്യവുമുള്ള ഇരുനില വീടാണ് തയ്യാറാക്കിയിരിക്കുന്നത്. സാമൂഹിക നീതി വകുപ്പിന്റെ ‘മഴവില്ല്’ പദ്ധതിയുടെ ഭാഗമായാണ് ട്രാന്‍സ് സ്ത്രീകൾക്കു ഷോര്‍ട്ട് സ്‌റ്റേ ഹോം സജ്ജമാക്കിയത്. ഇവിടെ താമസവും ഭക്ഷണവുമെല്ലാം സൗജന്യമാണ്.
ഫാറൂഖ് കോളേജിന് സമീപം സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഇരുനില കെട്ടിടത്തില്‍ ഫര്‍ണീച്ചര്‍ ക്രമീകരിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ജൂണ്‍ 10 നകം ഇതു പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടക്കും.