Sat. Jan 18th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ആറിനേ തുറക്കൂ. മധ്യവേനലവധിക്കായി അടച്ച സ്കൂളുകൾ ജൂൺ 3 നു തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് ആദ്യം പറഞ്ഞിരുന്നത്. റംസാൻ പ്രമാണിച്ചാണ് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്കു മാറ്റാൻ മന്ത്രിസഭ തീരുമാനിച്ചത്. ജൂൺ നാലിനോ, അഞ്ചിനോ ചെറിയ പെരുന്നാൾ ആഘോഷം വരുമെന്നുള്ളതുകൊണ്ട് സ്കൂൾ തുറക്കുന്ന തീയതി നീട്ടിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *