Fri. Nov 22nd, 2024

ജൂൺ ആവുന്നതോടെ കാലവർഷം കേരളത്തിലെത്തുകയായി. വേനൽക്കാലത്തു നിന്നു മാറി സൗന്ദര്യ സംരക്ഷണത്തിനായി പുതിയ വഴികൾ ശീലിക്കേണ്ട സമയമാണിത്. മഴക്കാലത്ത് മുടി ആരോഗ്യത്തോടെ സംരക്ഷിക്കാനുള്ള ചില പൊടിക്കൈകൾ ഇതാ:

1. മുടി നന്നായി തുവർത്തി ഉണക്കി സൂക്ഷിക്കുക. മഴക്കാലത്ത് മഴ നനയാൻ സാധ്യത കൂടുതലാണ്. മുടി നനഞ്ഞാൽ അതിവേഗം ഉണക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ രോഗങ്ങൾ മാത്രമല്ല മുടിയുടെ ആരോഗ്യവും നഷ്ടപ്പെടും. താരൻ, അറ്റം പിളരൽ, പേൻ ശല്യം, ദുർഗന്ധം മുതലായവയ്ക്ക് സാധ്യതകൾ ഉണ്ട്.

2. ഷാംമ്പൂ ഉപയോഗിക്കാം. കുളിക്കുമ്പോൾ വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിക്കുന്നത് തലയിലെ ഫംഗസിനെ അകറ്റാൻ സഹായിക്കും.

3. വെളിച്ചെണ്ണ ഉപയോഗിക്കാം. മുടിയെ ഫംഗസും ബാക്ടീരിയയും ഇല്ലാതെ നിർത്താൻ ഏറ്റവും ഉചിതമായ ഒന്നാണ് വെളിച്ചെണ്ണ. അതുകൊണ്ട് ആഴ്ചയിൽ രണ്ടു തവണ വെളിച്ചെണ്ണ ഉപയോഗിക്കാം.

4. മുടി കരുത്തുറ്റതാക്കാൻ ഭക്ഷണ രീതികൂടി മാറ്റേണ്ടതുണ്ട്. കൂടുതലായും പ്രോട്ടീനും, അയണും, ഒമേഗാ ഫാറ്റി ആസിഡും അടങ്ങിയ ആഹാരപദാർത്ഥങ്ങൾ മെനുവിൽ ഉൾപ്പെടുത്തുക.

By Ishika

Leave a Reply

Your email address will not be published. Required fields are marked *