Sat. Jan 18th, 2025
ചെന്നൈ:

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കുന്നതില്‍ രാഹുല്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടു തന്നെ അധ്യക്ഷ സ്ഥാനത്തു നിന്നു പിന്മാറാനുള്ള ആലോചനയില്‍ നിന്ന് പിന്മാറണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *