ഷാജഹാൻപുർ:
ആംബുലൻസ് സൌകര്യം നിഷേധിച്ചതുകാരണം, ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് ചുമന്നുകൊണ്ടുപോകേണ്ടിവന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണു സംഭവം നടന്നത്.
കടുത്ത പനി ബാധിച്ചിരുന്ന കുഞ്ഞുമായി ആശുപത്രിയിലെത്തിയ മാതാപിതാക്കളോട് കുഞ്ഞിനെ ചികിത്സയ്ക്കായി വേറെ ഏതെങ്കിലും ആശുപത്രിയിലേക്കു പോവാനാണു ഡോക്ടർമാർ പറഞ്ഞതെന്ന് മാതാപിതാക്കൾ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
മൂന്ന് ആംബുലൻസുകൾ ആശുപത്രിയിൽ ഉണ്ടായിരുന്നിട്ടും അവർക്ക് ഒന്നുപോലും വിട്ടുകൊടുക്കാൻ തയ്യാറായില്ല. കയ്യിൽ പണമില്ലാത്തതിനാൽ കുഞ്ഞിനെയുമെടുത്ത് വീട്ടിലേക്കു നടക്കുകയായിരുന്നു. വഴിക്കു വെച്ചാണ് കുഞ്ഞ് മരിച്ചുപോയതെന്നാണ് കുഞ്ഞിന്റെ അമ്മ പറഞ്ഞത്.
പക്ഷേ, ഡോക്ടർമാർ, കുഞ്ഞിന്റെ മാതാപിതാക്കളുടെ ആരോപണം നിഷേധിക്കുകയാണുണ്ടായത്.