തിരുവനന്തപുരം:
ഐ.എസ്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ അതീവജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിനായി കോസ്റ്റല്‍ ഇന്റലിജന്‍സ് വിംഗ് രൂപീകരിച്ചിട്ടുണ്ടെന്നും, കടലോര ജാഗ്രത സമിതിയും രംഗത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ സീകരിച്ചിട്ടുള്ള സുരക്ഷാ നടപടികള്‍ യോഗം വിലയിരുത്തുകയും ചെയ്തു.